ചാത്തന്നൂര്‍: നിര്‍ദ്ധനകുടുംബത്തിലെ പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി ചിറക്കര ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.25-ാം വാര്‍ഷികത്തോടനുന്ധിച്ചാണ് ചിറക്കര എട്ടാം വാര്‍ഡിലെ ചെന്നക്കോട് വീട്ടില്‍ ഷീജയുടെയും കല്ലുവാതുക്കല്‍ മാടൻപൊയ്ക ചരുവിള വീട്ടില്‍ മഹേഷിന്റെയും വിവാഹം നടത്തിയത്.
നെടുങ്ങോലം ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ജി.എസ്.ജയലാല്‍ എം.എല്‍.എ, ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീലാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് മുൻകൈയെടുത്ത കുടുംബശ്രീ ചെയര്‍പേഴ്സണ്‍ റിജയെയും സി.ഡി.എസ് അംഗങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മേഴ്സിക്കുട്ടിയമ്മ അഭിനന്ദിച്ചു.
