കെ.എസ്.ടി.വർക്കേഴ്‌സ് യൂണിയൻ രാഷ്ട്രീയ വിശദീകരണയോഗം

Published:

കൊല്ലം | കെ.എസ്.ടി.വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ. ടി.യു.സി.) രാഷ്ടീയ വിശദീകരണ യോഗം പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാതെ അവസാന പ്രവൃത്തിദിനത്തിൽ നൽകണമെന്നും കുടിശ്ശിക ഡി.എ. വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനലൂർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ കുടുംബ ധനസഹായവും വിതരണം ചെയ്തു. വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കോവളം എം.എൽ.എ.യുമായ എം.വിൻസെൻ്റ് മുഖ്യപ്രഭാഷണം നടത്തി.
വർക്കേഴ്സ് യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡി.അജയകുമാർ, ഐ.എൻ. ടി.യു.സി. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, സി.വിജയകു മാർ, ഏരൂർ സുഭാഷ്, ജി.ജയ പ്രകാശ്. ആർ.ജി. ശ്രീകുമാർ, എം.വി.ലാൽ, എസ്.ഷിബു, ദിപു ശിവ, എം.അനിൽകുമാർ, എൻ.വിനേഷ്, ബി.ഷൈലു എന്നിവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img