കൊട്ടാരക്കര | രണ്ടുമാസമായി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തുന്ന സമരം നാലുദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസത്തെ ധർണ പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.മുരളിധ ൻ പിള്ള ഉദ്ഘാടനം ചെയ്തു. ജി.പ്രഭാകരൻ, ബി.ശിവശങ്കരപ്പിള്ള, എൻ.ചന്ദ്രൻ പിള്ള, സി. സുകേശൻ, കെ.ജെ.മാത്യു. എൻ.രാജൻ, ടി.ആർ.ശിവൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പെൻഷൻ മുഴുവൻ കിട്ടുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
