കൊട്ടാരക്കര | സംസ്ഥാനത്തിന്റെ പേരിലെ ആദ്യാക്ഷരംകൂട്ടി പദ്ധതികളൊരുക്കുന്ന ‘ഉന്നതരു’ടെ സ്ഥിരം യാത്രാപാതയിലുൾപ്പെട്ട കൊട്ടാരക്കര യിൽ, ഓണത്തോടനുബന്ധിച്ച് പഴയൊരു ‘പദ്ധതി’ തിരികെ എത്തിയിരിക്കുന്നു.
‘കെ ബ്ലോക്ക്’ എന്നു ജനം സ്നേഹത്തോടെ വിളിക്കുന്ന ഗതാഗതക്കുരുക്കാണ് കൊട്ടാരക്കര പട്ടണത്തിലേക്ക് പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയത്.
എം.സി.റോഡും ദേശീയപാതയും സംഗമിക്കുന്ന പുലമൺ ജങ്ഷൻ, ഓയൂർ, പുത്തൂർ പാതകൾ സംഗമിക്കുന്ന ചന്തമൂക്ക്, റെയിൽവെ സ്റ്റേഷൻ ജങ്ഷൻ, കോളേജ് ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പുത്തൂർ പാതയിലെ മുസ്ലിം സ്ട്രീറ്റ്-അവണൂർ ഭാഗം നിർമാണത്തിനായി അടച്ചതിനാൽ ചന്തമുക്കിലെ ഗതാ
കൊട്ടാരക്കര പട്ടണത്തിൽ കഴിഞ്ഞദിവസമുണ്ടായ ഗതാഗതക്കുരുക്ക്ഗതക്കുരുക്ക് ഇരട്ടിയായി.
എം.സി.റോഡിൽ കുന്നക്കരമുതൽ ലോവർ കരിക്കം വരെയും ദേശീയപാതയിൽ കോളേജ് ജങ്ഷൻമുതൽ റെയിൽവെ സ്റ്റേഷൻവരെയും സർവത്ര കുരുക്കാണ്. പുലമണിൽ സിഗ്നൽ വിളക്കുകൾ
ഓഫാക്കി പോലീസുകാർ നേരിട്ട് ഗതാഗതം നിയന്ത്രിച്ചിട്ടും കുരുക്കിനു കുറവില്ല.
ഓണത്തിരക്ക് മുൻകൂട്ടി കണ്ട് ട്രാഫിക് മാനേജ്‌മെൻ്റ് സമിതി നടപ്പാക്കാനെടുത്ത തീരുമാനങ്ങളെല്ലാം കടലാസിൽ ഒതുങ്ങി.
നഗരം കടക്കാൻ എം.സി. റോഡിനു സമാന്തരപാത ഇല്ലാത്തിടത്തോളം കാലം ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകില്ലെന്ന് ജനം ചൂണ്ടി ക്കാട്ടുന്നു.
ബൈപ്പാസിനായി സർവേ നടന്നെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. ഓണദിനങ്ങൾ അടുക്കുന്നതോടെ നഗരത്തിൽ തിരക്ക് വർധിക്കുമെന്നുറപ്പാണ്.
കൂടുതൽ ട്രാഫിക് പോലിസിനെയും ട്രാഫിക് വാർഡൻമാരെയും നിയമിച്ച് ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ചന്തമുക്കിൽനിന്ന് പുലമൺ എം.സി.റോഡിലെത്താൻ ഇടപ്പാതകൾ പലതുണ്ടെങ്കിലും ഇവ തകർന്നുകിടക്കുകയാണ്.
ഡോക്ടേഴ്‌സ് ലെയ്ൻ പാതയിലെ അൻപത് മീറ്ററോളം ഭാഗം പൂർണമായി തകർന്ന നിലയിലാണ്. ടി.ബി.ജങ്ഷൻ -പുലമൺ ഫെയ്ക്ക് ഹോം പാത യിലും അപകടക്കുഴികളുണ്ട്.
കെ-ബ്ലോക്ക്..! ഓണമെത്തും മുൻപേ കൊട്ടാരക്കര കുരുങ്ങി
