കൊട്ടാരക്കര | മണ്ഡലത്തിന്റെ സമഗ്രവികസന പദ്ധതി രൂപവത്കരിക്കുന്നു. ഇതിനു മുന്നോടിയായി മണ്ഡലത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന വെബ് പോർട്ടൽ തയ്യാറാക്കി. kottarakkara.com എന്ന വെബ് പോർട്ടലിൽ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഭൂവിനിയോഗം, ഭൂരൂപങ്ങൾ, ഭൂവിജ്ഞാനീയം, മണ്ണ്, വിഭവങ്ങൾ, ജലസ്രോതസ്സുകൾ, നീർത്തടങ്ങൾ, പഞ്ചായത്ത് അതിരുകൾ, റോഡ്, റെയിൽ, നീർച്ചാലുകൾ തുടങ്ങിയ വിവരങ്ങൾ ലഭിക്കും.
മണ്ഡലത്തിന്റെ സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതി രൂപരേഖ തയ്യാറാക്കാനായി ശനിയാഴ്ച പത്തിന് കൊട്ടാരക്കര ഹൈലാൻഡ് ഓഡിറ്റോറിയത്തിൽ സെമിനാർ നടത്തും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ് പോർട്ടലും മൊബൈൽ ആപ്പും ചടങ്ങിൽ പ്രകാശനം ചെയ്യും. പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും തങ്ങളുടെ പ്രദേശത്തെ ഭൂവിഭവങ്ങളെ കുറിച്ച് അവബോധം ഉണ്ടാകുന്നതിനും ശാസ്ത്രീയമായി അവപരിപാ ലിക്കുന്നതിനും നീർത്തടാധിഷ്ഠിതവും പ്രാദേശികവുമായ വികസനപദ്ധ തിങ്കൾ ആസൂത്രണം ചെയ്യുന്നതിനും വെബ് പോർട്ടൽ സഹായിക്കും.
കൊട്ടാരക്കര മണ്ഡലത്തിന്റെ സമഗ്രവികസന പദ്ധതി : സെമിനാർ നാളെ .
