കൊട്ടാരക്കുളം നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

Published:

കൊല്ലം | കൊട്ടാരക്കുളം നവീകരണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. നവീകരണം പൂർത്തിയാക്കുന്നതോടെ ക്ഷേത്രക്കുളത്തിനു സമീപത്തായി പുതിയ പാർക്ക് ഒരുങ്ങും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ പരിധിയിലെ 18 കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൊട്ടാരക്കുളം നവീകരണം ആരംഭിച്ചത്. കൊട്ടാരക്കുളം ക്ഷേത്രക്കുളം നവീകരണത്തിനുമാത്രം ഒരുകോടി രൂപയാണ് ചെലവഴിച്ചത്. കുളം വൃത്തിയാക്കുന്നതിനൊപ്പം കാടും മുളകളും മാലിന്യങ്ങളും മൂടിയിരുന്ന പരിസരം ശുചിയാക്കി. സ്റ്റീൽ കമ്പികൾ ഉപയോഗിച്ചു കുളത്തിനു ചുറ്റും സംരക്ഷണവേലി സ്ഥാപിച്ചു. തറയോടുപാകി നിലം വൃത്തിയാക്കി. ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൽക്കെട്ടുകൾ ബലപ്പെടുത്തി. റോഡിൽനിന്നുള്ള ഭാഗത്ത് കൽക്കെട്ടിനു മുകളിലായി ഗ്രില്ലുകളും വൈദ്യുത വിളക്കുകളും സ്ഥാപിച്ചു. കുളത്തിനു ചുറ്റും പൂന്തോട്ടമൊരുക്കാനും ആലോചനയുണ്ട്. കുളത്തിൻ്റെ എല്ലാ ഭാഗവും വൃത്തിയാക്കി തറയോടുപാകി വൃത്തിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നീക്കംചെയ്യാതെ ജല അതോറിറ്റിയുടെ പൈപ്പുകൾ നവീകരണപ്രവർത്തനങ്ങൾ തുടങ്ങുന്നതിനുമുൻപ് ക്ഷേത്രക്കുളത്തിനു സമീപം സ്ഥാനം പിടിച്ചതാണ് ജല അതോറിറ്റിയുടെ മൂന്ന് ഇരുമ്പു പൈപ്പുകൾ. കുളത്തിനു ചുറ്റും കൊരുപ്പുകട്ടകൾ നിരത്തുന്ന സ്ഥലത്ത് കൽക്കെട്ടിനു സമീപത്തായാണ് തുരുമ്പിച്ച പൈപ്പുള്ളത്. കൊരുപുകട്ടകൾ നിരത്താൻ തുടങ്ങിയപ്പോഴും പൈപ്പുകൾ മാറ്റിയിരുന്നില്ല. കൽക്കെട്ടിനു മുകളിലാ
യി റോഡിനോടുചേർന്നുള്ള ഭാഗത്ത് ഇരുമ്പ് ഗ്രില്ലുകളും സ്ഥാപിച്ചുകഴിഞ്ഞു. ഇതോടെ പൈപ്പുകൾ പുറത്തെത്തിക്കാനുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. ഇനി പൈപ്പുകൾ നീക്കം ചെയ്യണമെങ്കിൽ സ്ഥാപിച്ച ഗ്രില്ലുകൾ ഇളക്കിമാറ്റേണ്ട അവസ്ഥയാണ്. ജല അതോറിറ്റിക്കാണ് പൈപ്പുകൾ നീക്കം ചെയ്യേണ്ട ചുമതല.

Related articles

Recent articles

spot_img