കൊല്ലം മെഡിട്രീന ആശുപത്രി ചെയർമാനുമായ ഡോ പ്രതാപ് കുമാർ ചരിത്രം കുറിച്ചു. സ്പെയിൻ CTO ക്ലബ്ബ് നേതൃത്വം നൽകിയ ഇൻറ്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുടെ ദേശീയ കോൺഫറൻസിലാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. ഹൃദയ ധമനികളിലെ നൂറു ശതമാനം ബ്ലോക്കുകൾ ഉള്ള കേസുകൾ രാജ്യാന്തര തലത്തിൽ അവതരിപ്പിച്ചതിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് കൊല്ലം സ്വദേശിയായ ഡോ പ്രതാപ് കുമാറാണ്. വിജയകരമായ പ്രെസൻറ്റേഷനു ശേഷം സ്പെയിൻ CTO ക്ലബ്ബ് അംഗങ്ങൾ ഡോ പ്രതാപ് കുമാറുമായി ഓൺലൈൻ സംവാദം നടത്തി അഭിനന്ദനം അറിയിച്ചു. ഹൃദ്രോഗ ചികിത്സാരംഗത്ത് രാജ്യത്ത് ഒന്നാമത് നിൽക്കുന്ന സ്വകാര്യ ആശുപത്രി ഗ്രൂപ്പാണ് മെഡിട്രീന. 100 % ബ്ലോക്കുകളുള്ള ഹൃദയശാസ്ത്രക്രീയകൾ വരെ വിജയകരമായി ചികിൽസിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ഹൃദ്രോഗ ചികിത്സ കേന്ദ്രമാണ് മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ്.
