സിനിമകൾ കുട്ടികൾക്ക് മൂല്യബോധം നൽകുന്നവയാകണം-കെ.കെ.ശൈലജ

Published:

ശാസ്താംകോട്ട | സിനിമകൾ കുട്ടികൾക്ക് മൂല്യബോധം പകരുന്നതിൽ ശ്രദ്ധിക്കണമെന്ന് കെ.കെ. ശൈലജ എം.എൽ.എ. തേവലക്കര ബോയ്‌സ് ഹൈസ്കൂളിലെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി.ടി.എ. പ്രസിഡൻ്റ് ജോസ് ആന്റണി അധ്യക്ഷനായി. സ്കൂൾ ആർട്ട് ലാബിന്റെ്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം .എൽ.എ.യും ആഘോഷ കൈ പുസ്തകപ്രകാശനം സുജിത് വി
ജയൻ പിള്ള എം.എൽ.എ.യും നിർവഹിച്ചു.
മത്സ്യഫെഡ് ചെയർമാൻ ടി.മ നോഹരൻ ഫെസ്റ്റിവെൽ ബാഗ് പ്രകാശനം ചെയ്തു.
മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ലാലി ബാബു. രജനി സുനിൽ, ബിജികുമാരി, സ്കൂൾ മാനേജർ ആർ.തുളസി ധരൻ പിള്ള, സ്കൂൾ മാനേജിങ്
കമ്മിറ്റി പ്രസിഡൻ്റ് വി.ഗോവിന്ദപിള്ള, ഗേൾസ് ഹൈസ്കൂൾ പി. ടി.എ. പ്രസിഡൻ്റ് എ.സാബു, പ്രധാനാധ്യാപിക എസ്.സുജ തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ ‘ഫൈവ് സീഡ്‌സ്’ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകൻ പി.എസ്.അശ്വിൻ, ബാലതാരം ഗൗരി മീനാക്ഷി എന്നിവരെ ആദരിച്ചു.

Related articles

Recent articles

spot_img