കാവനാട് | ലേക്ക് ഫോർഡ് സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ മോഷണം പതിവാകുന്നു. മാവഴികത്ത്, കോക്കാട്ട് ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന സംഘങ്ങൾ എത്തുന്നതായും പരാതിയുണ്ട്. കുറുവാസംഘപ്പേടി കാരണം പരിസരവാസികൾ രാത്രിയിൽ പുറത്തിറങ്ങാറില്ല. അടുത്തിടെ രണ്ട് വീട്ടുകാരുടെ ഔട്ട് ഹൗസിലെ മോട്ടോർ മോഷണം പോയി. ഇവർ പോലീസിൽ പരാതി നൽകി. കായൽവാരം ഭാഗത്തെ പല വീടുകളിലും കഴിഞ്ഞദിവസം മോഷണ ശ്രമവും നടന്നു. പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
