കൊട്ടാരക്കര | ചൈൽഡ് പ്രൊട്ട് ക്ട് ടീം (സി.പി.ടി.) ജില്ലാ കമ്മിറ്റിയുടെ ‘നക്ഷത്രബാല്യം’ പുരസ്സാരം തൃക്കണ്ണമംഗൽ എസ്.കെ.വി. വി.എ ച്ച്.എസ്.എസിലെ പ്ലസ്‌ടു വിദ്യാർഥി ജി.കാശിനാഥിന് സമ്മാനിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര എസ്.ഐ. ജി.ഗോപകുമാർ പുരസ്സാരവും എസ്.ഐ. എ.ജി.വാസുദേവൻ പിള്ള സർട്ടിഫിക്കറ്റും സമ്മാനിച്ചു.
സി.പി.ടി. സംസ്ഥാന പ്രസിഡന്റ് ഷിബു റാവുത്തർ അധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോയ്‌നാഥ്, കെ. ബിനോയ്, സി.പി.ടി. വനിതാ അധ്യക്ഷ അനിത സുനിൽ, ജില്ലാ പ്രസിഡൻ്റ് സക്കിർ ഹുസൈൻ, വസുദേവ് സുനിൽ, അഞ്ജന സിജു, ശാർലറ്റ് ഡിക്സൺ, അബലലി ജയിൻ എന്നിവർ പ്രസംഗിച്ചു.
കാശിനാഥിന് ‘നക്ഷത്രബാല്യം’ പുരസ്‌കാരം സമ്മാനിച്ചു
