കരയോഗം വനിതാസമാജം വാർഷികാഘോഷം

Published:

അഞ്ചാലുംമൂട് | തൃക്കരുവ ഞാറയ്ക്കൽ 334-ാംനമ്പർ എൻ.എസ്. എസ്.കരയോഗം വനിതാസമാജത്തിന്റെ 19-ാംവാർഷികാഘോഷവും പഠനോപകരണവിതരണവും നടത്തി. കരയോഗമന്ദിര ഹാളിൽ നടന്ന പരിപാടികൾ എൻ.എസ്. എസ്. കൊല്ലം താലൂക്ക് യൂണിയൻ അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്തു. വനിതാസമാജം സെക്രട്ടറി എം.കമലാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് വനിതായൂണിയൻ പ്രസിഡന്റ് ശ്രീകുമാരി നാരായണൻ നായർ അവാർഡുകളുടെ വിതരണവും താലൂക്ക്‌ യൂണിയൻ സെക്രട്ടറി കെ.ജി. ജീവ കുമാർ പഠനോപകരണ വിതരണവും നടത്തി. വനിതാസമാജം പ്രസിഡൻ്റ് എസ്.ഇന്ദിരാഭായി അമ്മ അധ്യക്ഷത വഹിച്ചു. സി.കെ.ചന്ദ്രബാബു, പ്രൊഫ. മിരാഭായി, ബി.വിജയൻ പിള്ള. സന്തോഷ്‌കുമാർ, വി.മോഹനൻ പിള്ള, കെ.സുലഭ, ചന്ദ്രിക അമ്മ. ജിഷ തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img