ചാത്തന്നൂർ | കല്ലുവാതുക്കൽ ജലശുദ്ധീകരണശാല പൂർത്തിയായിട്ടും വെളിനല്ലൂർ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാൻ നടപടിയായില്ല. ഇത്തിക്കരയാറ്റിനു കുറുകേ വെളിനല്ലൂർ ക്ഷേത്രത്തിനുസമീപം നിർമിക്കേണ്ട പൈപ്പ്’ ബ്രിഡ്ജിന്റെ പണി നീളുന്നതിനാലാണ് കുടിവെള്ളമെത്തിക്കാൻ കാലതാമസമെടുക്കുന്നത്.
കേരള വാട്ടർ അതോറിറ്റി (തിരുവനന്തപുരം പദ്ധതി ഹണവിഭാഗം) മുഖേനയാണ് കുഴൽ സ്ഥാപിക്കുന്നത്. രണ്ടു വർഷം മുൻപ് ആരംഭിച്ച പണി 30 മീറ്റർകൂടി പൂർത്തീകരിക്കാൻ ബാക്കിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19-ന് കേരള വാട്ടർ അതോറിറ്റി, ഗ്രാമപ്പഞ്ചായത്ത്, പാലത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന ചിക്കാഗോ കൺസ്ട്രക്ഷൻ അധികൃതർ സ്ഥലപരിശോധന നടത്തിയിരുന്നു. പണി പൂർത്തിയാക്കാൻ ഇനിയും താമസം വരുമെന്നാണ് നിഗമനം.
കല്ലുവാതുക്കൽ-വെളിനല്ലൂർ കുടിവെള്ളപദ്ധതിയുടെ ജല ശുദ്ധീകരണശാല പൂർത്തീകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ജലവിതരണം ആരംഭിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ ഭാഗമാകേണ്ട വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ ഇതുവരെ ജലമെത്തി നിർവക്കാൻ കഴിഞ്ഞിട്ടില്ല. പാലംപണി പൂർത്തിയാക്കി കുഴൽ സ്ഥാപിച്ചാൽ മാത്രമേ ജലവിതരണം നടത്താൻ കഴിയൂ.സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാൻ കൊല്ലം ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട ഏക കുടിവെള്ളപദ്ധതിയുടെ പൂർത്തീകരണമാണ് ഇഴഞ്ഞുനീങ്ങുന്നത്. സമയബന്ധിതമായ ഉദ്ഘാടനം സാധ്യമാകണ മെങ്കിൽ 20 ദിവസത്തിനകം പാലത്തിൻ്റെ പണി പൂർത്തീകരിക്കണം. സാങ്കേതികമികവോടെ പാലംപണി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി വേണമെന്നാണ് ഗ്രാമപ്പഞ്ചായത്ത് ആവശ്യപ്പെടുന്നത്.
കല്ലുവാതുക്കൽ-വെളിനല്ലൂർ കുടിവെള്ളപദ്ധതി വെളിനല്ലൂർ പൈപ്പ് ബ്രിഡ്‌ജിൻ്റെ പണി പാതിവഴിയിൽ
