കൊട്ടിയം | കാക്കോട്ടുമൂല ഗവ. മോഡൽ യു.പി.സ്കൂളിൽ സംസ്കൃതദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലി പൂർണമായും സംസ്കൃതത്തിൽ നടത്തി. സംസ്കൃത ഭാഷയെയും സംസ്കൃതദിനത്തെയും കുറിച്ച് വിദ്യാർഥികൾ സംസൂതത്തിൽ പ്രഭാഷണം നടത്തി.
സംസ്കൃതഗാനങ്ങളും അവതരിപ്പിച്ചു. നൃത്തപരിപാടിയുമുണ്ടായിരുന്നു. സംസ്കൃതത്തിൽ മഹദ്‌വചനങ്ങളും ആപ്തവാക്യങ്ങളും രേഖ പ്പെടുത്തിയ പ്ലക്കാർഡുകളും കുട്ടികൾ തയ്യാറാക്കിയിരുന്നു. സംസ്കൃത കൗൺസിൽ കൺവിനറും അധ്യാപികയുമായ ആർ.
ബിന്ദു, പ്രഥമാധ്യാപകൻ ഗ്രഡി സൺ, എസ്.ആർ.ജി. കൺവിനർ ഡോ. എൻ.ദിനേശ്, സ്റ്റാഫ് സെക്രട്ടറി എൽ.ഹസിന, അധ്യാപകരായ എസ്.മനോജ്, ശ്രീദേവി, മഞ്ജുഷ മാത്യു, എം.ജെസ്സി, ജി.ഗ്രീഷ്ട തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്കൃതദിനം ആഘോഷിച്ച് കാക്കോട്ടുമൂല ഗവ.യു.പി.എസ്.
