സംയുക്ത ഋഷിപഞ്ചമി ആഘോഷം

Published:

കൊട്ടാരക്കര | അഖിലകേരള വിശ്വകർമ സഭ കൊട്ടാരക്കര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംയുക്ത ഋഷിപഞ്ചമി ആഘോഷം നടത്തി.
മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സഭാ സംസ്ഥാന സെക്രട്ടറി ജിജു പുളിക്കനല്ലൂർ അധ്യക്ഷനായി.
ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പ്രഭാഷണം നടത്തി.
പ്രതിഭാസംഗമം ഉദ്ഘാടനവും ആദരിക്കലും ജില്ലാപഞ്ചായത്ത് അംഗം ആർ.രശ്മി നിർവഹിച്ചു.
സംഘാടകസമിതി ജനറൽ കൺവീനർ എസ്.കൃഷ്ണകുമാർ സന്ദേശം നൽകി.
സമിതി ചെയർമാൻ കെ.ദേ വരാജൻ, ആർ.ശിവാനന്ദൻ,
കെ.മോഹനൻ, കൈതക്കുഴി സത്യശിലൻ , കെ.സതീഷ്‌കുമാർ, , കെ.മുരളി, കെ എൻ.പുഷ്പാംഗദൻ, പി.ഗോപിനാഥ് ,ബിനു വാസുദേവൻ തുടങ്ങി യവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img