കൊല്ലം |ശക്തികുളങ്ങര ഇടവകയ്ക്ക് കീഴിൽ ജോൺ ബ്രിട്ടോ മ്യൂസിക് ക്ലബ് ആരംഭിച്ചു. സംഗീത സംവിധായകൻ ജെറി അമൽദേവ് ക്ലബ് ഉദ്ഘാടനം ചെയ്തു. ലഹരിയിൽനിന്ന് യുവതലമുറയെ സംഗീതത്തിന്റെ വഴിയിലേക്കു നയിക്കുകയാണ് ലക്ഷ്യം. ഭക്തിഗാന
ത്തിനൊപ്പം ലളിതഗാനവും യുവതിയുവാക്കളെ പരിശീലിപ്പിക്കും. ജെറി അമൽദേവാണ് ഓൺലൈനിലൂടെ ക്ലാസുകൾ പരിശീലിപ്പിക്കുക. എൻ.കെ.പ്രേമചന്ദ്രൻ എം.പി., സുജിത് വിജയൻപിള്ള എം.എൽ.എ., ഫാ. രാജേഷ് മാർട്ടിൻ എന്നിവർ സംസാരിച്ചു.
ലഹരിക്കെതിരേ ജോൺ ബ്രിട്ടോ മ്യൂസിക് ക്ലബ്
