കൊട്ടാരക്കര|വിദ്യാർഥികൾ കാടു തെളിച്ച് ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെ നീക്കി വൃത്തിയാക്കി 24 മണിക്കൂർ കഴിയും മുൻപ് സ്ഥലത്ത് വിസർജ്യം ഉൾപ്പെടെ മാലിന്യം തള്ളി സാമൂഹിക വിരുദ്ധർ. പെരുംകുളം മൂഴിക്കോട് റോഡിലെ റോഡിൽ പാണുകുന്നിൻപുറത്തിന്റെ വശങ്ങളിലാണ് മാലിന്യം തള്ളിയത്. ഡയപ്പറുകളടങ്ങിയ മാലിന്യം റോഡിൽ ചിതറി കിടക്കുന്നു.സ്നേഹാരാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുമ്പനങ്ങാട് എപിപിഎം സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ സ്ഥലം ഏറ്റെടുത്ത് സംരക്ഷിക്കുകയും മാലിന്യ മുക്തമാക്കി മുളവേലികൾ സ്ഥാപിച്ച് ചെടികളും കഴിഞ്ഞ വർഷം നട്ടു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസവും ശുചീകരണം നടത്തി.വീണ്ടും കാട് മൂടി ഇറച്ചി മാലിന്യമുൾപ്പടെ തള്ളാൻ തുടങ്ങിയതോടെയാണ് കുട്ടികൾ വീണ്ടും ശുചീകരണം നടത്തിയത്.അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്ന് കൊട്ടാരക്കര ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു.
