അങ്കണവാടി കെട്ടിടം നിർമിച്ചുനൽകി ഐ.ആർ.ഇ.

Published:

ചവറ | കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആർ.ഇ .എൽ. സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി കോവിൽത്തോട്ടം വാർഡിൽ പുതിയ അങ്കണവാടി കെട്ടിടം നിർമിച്ചുനൽകി.
എൻ.കെ.പ്രേമചന്ദ്രൻ എം.പി. കെട്ടിടം ഉദ്ഘാടനം ചെയ്തു. സുജിത് വിജയൻ പിള്ള എം .എൽ.എ. അധ്യക്ഷനായി.
ഐ.ആർ.ഇ.എൽ. യൂണിറ്റ് മേധാവി എൻ.എസ്.അജിത്ത്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി, ചവറ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.സുരേഷ്‌കുമാർ, ജില്ലാപഞ്ചായത്ത് അംഗം സി.പി.സുധിഷ്‌കുമാർ, ജനപ്രതിനിധികളായ ആൻസി ജോർജ്, വിജി, കോവിൽത്തോട്ടം ഇടവക വികാരി ഫാ. ഫാദർ മിൽട്ടൺ ജോർജ്, ഐ.ആർ.ഇ.എൽ. ചീഫ് മാനേജർ ഭക്തദർശൻ, ചവറ പഞ്ചായത്ത് സെക്രട്ടറി ടി.ശിവകുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ജസ്റ്റിൻ ജോൺ, നവാസ്. സുഭാഷ്‌കുമാർ, സേവ്യർ, ചന്ദ്രമോഹനൻ, ശിശുക്ഷേമ വികസന ഓഫീസർ ഹെമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related articles

Recent articles

spot_img