പത്തനാപുരം | തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും വേതനവും ഉറപ്പുവരുത്തണമെന്നും തൊഴിൽദിനങ്ങൾ 200 ആക്കണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം കമ്മിറ്റി പത്തനാ പുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഡി.സി.സി.ജനറൽ സെക്രട്ടറി ബാബു മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്റ് പുന്നല ഉല്ലാസ്‌കുമാർ അധ്യക്ഷനായി.
സി.ആർ.നജീബ്, എം.ഷേക്‌പരിത്, ജി.രാധാമോഹൻ, ടി.എം.ബിജു, സുധീർ മലയിൽ, സൂര്യനാഥ്, റോയി ജി.ജോർജ്, എ.നജീബ്ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ഐ.എൻ.ടി.യു.സി. മാർച്ച്
