ഇന്ത്യ മുന്നണി അധികാരത്തിൽ എത്തും: പി.സി.വിഷ്ണുനാഥ്‌.

Published:

കല്ലുവാതുക്കൽ  |  കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നും കേരളത്തിലെ ഇരുപത് സീറ്റുകളും യുഡിഎഫ് നേടുമെന്നും പി.സി.വിഷ്ണുനാഥ്‌ എംഎൽഎ. കല്ലുവാതുക്കൽ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. യുഡിഎഫ് ചെയർമാൻ വട്ടക്കുഴിക്കൽ മുരളി അധ്യക്ഷത വഹിച്ചു.ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ബിന്നി നാവായിക്കുളം മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു വിശ്വരാജൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രതീഷ് കുമാർ, വി.ടി.സിബി, പരവൂർ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ അഡ്വ. ലതാ മോഹൻദാസ്, ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി ശാലു ദാസ്, രാജൻ കുറുപ്പ്, പാറയിൽ രാജു, എം.സുരേഷ് കുമാർ,അന്നമ്മ ചാക്കോ, നീന റെജി, വിജയമ്മ, ആർ.മനോഹര കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഇലക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ: വട്ടക്കുഴിക്കൽ മുരളി (ചെയ), വിഷ്ണു വിശ്വരാജൻ (ജന.കൺ), മനോഹര കുറുപ്പ് (കൺ).

Related articles

Recent articles

spot_img