കുണ്ടറ | പെരിനാട് നിധി ഗ്രാമീൺ പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ദീപപ്രകാശനം നടത്തി. പൊതുസമ്മേളനം എൻ.കെ.പ്രേമ ചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. പെരിനാട് നിധി ചെയർമാൻ പി. അനിൽ അധ്യക്ഷത വഹിച്ചു. പെരിനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ സോഫ്റ്റ്‌വെയർ ഉദ്ഘാടനം ചെയ്തു. തൃപ്പനയം ദേവസ്വം പ്രസിഡന്റ്റ് സി.കെ.ചന്ദ്രബാബു ആദ്യ നിക്ഷേപം സ്വീകരിച്ചു. ഇടവട്ടം വിനോദ്, മഠത്തിൽ സുനിൽ, ജഗദീഷ്, കെ.രമണൻ, ജി.ഗോപകുമാർ, പ്രസന്നാ പയസ്, രാജീവ് എന്നിവർ പ്രസംഗിച്ചു.
