തെന്മല | തെന്മല ഗ്രാമപ്പഞ്ചായത്തിന്റെയും ഇടമൺ കൃഷിഭവന്റെയും നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി. ഇടയൺ കൃഷിഭവനിൽ നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. നാടൻ ഇനത്തിലുള്ള വാഴക്കുല ഉൾപ്പെടെയുള്ളവ ആവശ്യക്കാർക്ക് ഓണച്ചന്തയിലൂടെ നൽകാനാകുമെന്നാണ് പ്രതീക്ഷ. വൈസ് പ്രസിഡന്റ് സജി കുമാരി സുഗതൻ അധ്യക്ഷയായി ബ്ലോക്ക് അംഗം എൻ.കോമളകുമാർ, പഞ്ചായത്ത് അംഗം സോജസനൽ, കൃഷി ഓഫിസർ അജയകുമാർ എന്നിവർ പ്രസംഗിച്ചു.
