എൻ.എസ്.എസ്. കരയോഗമന്ദിരം ഉദ്ഘാടനം

Published:

കരുനാഗപ്പള്ളി | തൊടിയൂർ നോർത്ത് 352-ാം നമ്പർ എൻ.എസ്. എസ്. കരയോഗമന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച 10-ന് നടക്കും. എൻ.എസ്.എസ്.ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ.വി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ബി.സത്യദേവൻ പിള്ള അധ്യക്ഷത വഹിക്കും.
രാവിലെ 9.30-ന് മാലുമേൽ ക്ഷേത്ര സന്നിധിയിൽനിന്ന് ഘോ ഷയാത്ര ഉണ്ടാകുമെന്ന് കരയോഗം പ്രസിഡന്റ് ബി.സത്യദേവൻ പിള്ള വൈസ് പ്രസിഡന്റ് ആർ.വിജയൻ പിള്ള, ട്രഷറർ എം.ഉണ്ണിക്ക്യഷ്ണപിള്ള, കെ.സരസൻ പിള്ള, പി.കെ.ജയപ്രകാശ്, കെ.സോമശേഖരൻ പിള്ള എന്നിവർ അറിയിച്ചു.

Related articles

Recent articles

spot_img