കൊല്ലം : ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ചവറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 9.30-ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സുജിത് വിജയന്‍പിള്ള എം.എല്‍എ അധ്യക്ഷത വഹിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കും.
