ഓയൂർ | വെളിയം സ്വാശ്രയ കർഷകസമിതിയുടെ ബോണസ് വിതരണവും മികച്ച കർഷകരെ ആദരിക്കലും മന്ത്രി കെ .എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മികച്ച കർഷകരെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കർഷകരുടെ മക്കളെയും മന്ത്രി ആദരിച്ചു.
വെളിയം വിപണി അങ്കണത്തിൽ നടന്ന ചടങ്ങിൽ വെളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. വിപണി പ്രസിഡൻറ് എസ്. ചന്ദ്രബാബു സ്വാഗതം പറഞ്ഞു. വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ ഷിജാ മാത്യു പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള എൻഡോവ്‌മെൻറുകൾ വിതരണം ചെയ്തു.
മികച്ച വ്യാപാരികളായ നബി സാബീവി, ഉണ്ണി എന്നിവരെയും മികച്ച കർഷകരായ അജയകുമാർ, ഷേർളി, സലിം, സുഗതൻ,
വെളിനും സ്വാശ്രയ കർഷകസമിതിയുടെ ബോണസ് വിതരണവും കർഷകരെ ആദരിക്കലും മന്ത്രി കെ.എൻ.ബാലഗോഫൽ ഉദ്ഘാടനം ചെയ്യുന്നു
ഭാനുമതി എന്നിവരെയും മികച്ച യൂണിറ്റായി തിരഞ്ഞെടുത്ത താന്നിമുക്ക് ഹരിതശ്രീയെയും യോഗത്തിൽ ആദരിച്ചു.
ചടങ്ങിൽ വിപണി പ്രസിഡൻ്റ് എസ്.ചന്ദ്രബാബു, ബ്ലോക്ക് അംഗങ്ങളായ സജിനി ഭദ്രൻ, ദിവ്യ സജിത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗമായ ആർ.ബിനോ ജ്. സഹകരണ ബാങ്ക് പ്രസിഡൻറ് വി.ഹരിലാൽ, വി.എഫ്. പി.സി.കെ. മാർക്കറ്റിങ് മാനേജർ ഷാജു തോമസ്, വി.എഫ്. പി.സി.കെ. ഡെപ്യൂട്ടി മാനേജർ മീര, വിപണി ട്രഷറർ ഉദയഭാനു നായർ എന്നിവർ പ്രസംഗിച്ചു.
വെളിയം സ്വാശ്രയ കർഷകസമിതി ബോണസ് വിതരണം ഉദ്ഘാടനം
