കൊറ്റങ്കര| പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൈദ്യുതി മുടങ്ങിയാൽ പിന്നെ മൊബൈൽ ടോർച്ചാണ് ആശ്രയം. കൊറ്റങ്കര ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. വയോധികരും ഗർഭിണികളും ഉൾപ്പെടെ ഒട്ടേറെ രോഗികളെത്തുന്ന ഇവിടെ കുത്തിവെപ്പും രക്തസാമ്പിൾ എടുക്കുന്നതും മൊബൈൽ ഫോണിന്റെ സഹായത്താലാണ്. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ബഹുനിലക്കെട്ടിടത്തിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. പക്ഷേ ഇവിടെ വൈദ്യുതി നിലച്ചാൽ പിന്നെ ഇതാണ് അവസ്ഥയെന്ന് ജനപ്രതിനിധികളടക്കം പറയുന്നു. പഞ്ചയത്ത് അധികൃതർക്ക് ഇതുസംബന്ധിച്ച് പരാതികൾ നൽകിയിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
