പത്തനാപുരം | തിരുവോണപ്പുലരി പിറക്കും, വറചട്ടിയിലരിയെടി പെണ്ണ കൊതിമുക്കണ കായകളും, കൈതോലപ്പായവിരിച്ച് ഇല വെക്കാൻ പെണ്ണാളേ…’ ഓണസദ്യയിൽ ഒഴിവാക്കാനാകാത്ത വിഭവങ്ങളിലൊന്നാണ് ഉപ്പേരി. ഏത്തക്കായകൊണ്ടുണ്ടാക്കിയ ഉപ്പേരിയും ശർക്കരവരട്ടിയും നാക്കിലയുടെ ഒരു വശത്തുണ്ടാകും. ഉപ്പേരി തിന്നുകൊണ്ടാണ് ഓണസദ്യ ആരംഭിക്കുന്നതുതന്നെ.
കാലം മാറിയതോടെ വീടുകളിൽ ഉപ്പേരിവറുപ്പുതന്നെ അപൂർവമായി. ഓണക്കച്ചവടത്തിലെ പ്രധാന ഇനമായി ഉപ്പേരി മാറി. ഉപ്പേരിയുണ്ടാക്കുന്നത് നാടൻകായകൊണ്ടാണോ വയനാടനാണോ തമിഴ്‌നാടനാണോ എന്നൊന്നും പറയാനാനാകില്ലെന്ന് പരമ്പരാഗത കർഷകനായ പാതിരിക്കൽ സ്വദേശി രാധാകൃഷ്ണന്റെ അഭിപ്രായം.
വറചട്ടിയിലരിയെടി പെണ്ണേ കൊതിമൂക്കണ കായകളും…
