മൺറോതുരുത്തിൽ കായൽ പരിശോധന: മതിയായ രേഖകൾ ഇല്ലാത്ത വള്ളങ്ങൾക്ക് നോട്ടീസ് നൽകി

Published:

കുണ്ടറ. മൺറോതുരുത്ത് ടൂറിസം മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കായൽ പരിശോധന നടത്തി. കിഴക്കേ കല്ലട പൊലീസ്, തുറമുഖ വകുപ്പ്, കനാൽ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ മൺറോതുരുത്തിലെ കടവുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവാങ്ങളിലാണ് പരിശോധന നടത്തിയത്. 23 വള്ളങ്ങൾ പരിശോധിച്ചതിൽ മതിയായ രേഖകൾ ഇല്ലാത്ത വള്ളങ്ങൾക്ക് നോട്ടീസ് നൽകുകയും ഉടമകൾ പോർട്ട് ഓഫിസിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തു. യാത്രയ്ക്കായി ഉപയോഗിച്ച ചരക്ക് വള്ളം, രേഖകൾ ഇല്ലാത്ത ഒരു കൊട്ടവഞ്ചി എന്നിവയുടെ ഉടമകൾക്ക് എതിരേ നടപടി സ്വീകരിച്ചു. ഡിവൈഎസ്പി എസ്. ഷെരീഫ്, കിഴക്കേ കല്ലട എസ് എച് ഒ എസ്. സുധീഷ് കുമാർ, എസ് ഐ ഷാജഹാൻ, എസ്. ഐ രാജൻ, പുത്തൂർ ജയേഷ്, തുറമുഖ കൺസർവേറ്റർ ഹരി ശേഖർ, ടഗ് മാസ്റ്റർ ശ്രീമോൻ, കനാൽ കനാൽ ഓഫിസർ രഞ്ജിത്ത് ലസ്കർ അനൂപ്, ക്ലർക്ക് ബൈജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Related articles

Recent articles

spot_img