വിനായകചതുർഥി ചിത്രരചന: മഹാഗണപതിക്ഷേത്രത്തിൽ വൻ പങ്കാളിത്തം

Published:

കൊട്ടാരക്കര | മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്തു.
കൊട്ടാരക്കര ഡിവൈ.എസ്.പി. കെ.ബൈജുകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. എൽ.പി., യു.പി., എച്ച്.എസ്., കോളേജ് വിഭാഗങ്ങളിലായിരുന്നു മത്സരം.
മഹാഗണപതി, ശ്രീമുരുകൻ, അയ്യപ്പൻ എന്നിവയായിരുന്നു വിഷയങ്ങൾ. സ്വാഗതസംഘം ജനറൽ കൺവീനർ കൊച്ചുപാറയ്ക്കൽ അനിൽകുമാർ, വൈസ് പ്രസിഡന്റ് ചിറയത്ത് അജിത്കുമാർ, ഉപദേശ കസമിതി പ്രസിഡന്റ് വി.അനിൽകുമാർ, സെക്രട്ടറി സ്മിത രവി, ഷണ്മുഖൻ ആചാരി, തേമ്പ്ര വേണുഗോപാൽ, കെ.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
മത്സരവിജയികൾക്ക് ആറിന് നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും.
കേരള ക്ഷേത്രസംരക്ഷണസമിതിയും ക്ഷേത്രോപദേശകസമിതിയും ചേർന്നാണ് ഗണേശോത്സവം നടത്തുന്നത്. ഗണേശപുരാണ യജ്ഞത്തിനും തുടക്കമായി. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് ഡോ. വി.നാരായണൻ ഭട്ടതിരിപ്പാട് ഗുരുവായൂർ ഗണേശ മാഹാത്മ്യപ്രഭാഷണം നടത്തി.

Related articles

Recent articles

spot_img