ഓയൂർ | വെളിനല്ലൂർ ആറ്റൂർക്കോണത്ത് മഴയിൽ വീട് തകർന്നു.
പ്ലാപ്പുഴ ഗോപിനാഥൻ ഉണ്ണിത്താന്റെ വീടിന്റെ ഓടുപാകിയ മേൽക്കൂരയും ഭിത്തിയുമാണ് തകർന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കില്ല.വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു. വില്ലേജ് അധികൃതർ സ്ഥലത്തെത്തി, 70000 രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തി.
കനത്തമഴയിൽ വീട് തകർന്നു
