കൊല്ലത്ത് ചൂടേറിയ പ്രചാരണം.

Published:

ചാത്തന്നൂർ  |  യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ ഉൗഷ്മള വരവേല്പ്.

പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.എസ്.ഐ. അംഗങ്ങൾക്കുൾപ്പെടെ ഒരുക്കിയ സൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ വോട്ട് അഭ്യർഥിച്ചത്.

ആദിച്ചനല്ലൂർ പ്ലാക്കാട് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച സ്വീകരണപരിപാടി കെ.പി.സി.സി. നിർവാഹകസിതി അംഗം ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനംചെയ്തു. രാജീവ് പ്ലാക്കാട്, നെടുങ്ങോലം രഘു, ഷാലു വി.ദാസ്, പ്ലാക്കാട് ടിങ്കു, ജയചന്ദ്രൻ, അനിൽ മംഗലത്ത്, സുഭാഷ് പുളിക്കൽ, ജോൺ എബ്രഹാം, ടി.എം.ഇക്ബാൽ എന്നിവർ നേതൃത്വംനൽകി.

ബുധനാഴ്ചത്തെ സ്വീകരണപരിപാടി കൊല്ലം നിയോജകമണ്ഡലത്തിലെ മങ്ങാട് മേഖലയിൽനിന്ന്‌ ആരംഭിക്കും.

ആശ്രാമം, കടപ്പാക്കട, തൃക്കടവൂർ ഈസ്റ്റ്, വെസ്റ്റ് മേഖലകളിലാണ് പര്യടനം.

മുഖ്യമന്ത്രിക്കൊപ്പം മുകേഷ്

കണ്ണനല്ലൂരിലും ചടയമംഗലത്തും ചവറയിലും പ്രചാരണം

ചാത്തന്നൂർ  |  കൊല്ലത്ത് ചൊവ്വാഴ്ച തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിക്കൊപ്പം കണ്ണനല്ലൂരിലും ചടയമംഗലത്തും ചവറയിലും മുകേഷ് പങ്കെടുത്തു.

കൊല്ലം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.മുകേഷിന്റെ വിജയത്തിനായി എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ തിരഞ്ഞെടുപ്പു പൊതുയോഗം സംഘടിപ്പിച്ചു. യോഗങ്ങളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി യോഗം ഉദ്ഘാടനംചെയ്തു. ജി.എസ്.ജയലാൽ എം.എൽ.എ. അധ്യക്ഷതവഹിച്ചു.

വി.ഗണേശൻ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.തുളസീധരക്കുറുപ്പ്, ചാത്തന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.സേതുമാധവൻ, എൽ.ഡി.എഫ്.നേതാക്കളായ പി.വി.സത്യൻ, വി.ജയപ്രകാശ്, ശ്രീകുമാർ പാരിപ്പള്ളി, ആർ.എം.ഷിബു, എസ്.ധർമബാലൻ എന്നിവർ സംസാരിച്ചു.

കൺവെൻഷനിൽ പങ്കെടുത്ത്‌ കൃഷ്ണകുമാർ

ശിവസേന കൺവെൻഷൻ നടത്തി

ഒരു സഖ്യത്തിന്റെ ഭാഗമായ യു.ഡി.എഫും എൽ.ഡി.എഫും മത്സരിക്കുന്നത് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെന്നും യഥാർഥ മത്സരം ‘ഇന്ത്യ’ സഖ്യവും എൻ.ഡി.എ.യും തമ്മിലാണെന്നും എൻ.ഡി.എ. സ്ഥാനാർഥി ജി.കൃഷ്ണകുമാർ. ശിവസേന കൊല്ലം പാർലമെന്റ് മണ്ഡലം കൺവെൻഷനോട്‌ അനുബന്ധിച്ചു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ. ഹോട്ടൽ സീ പേളിൽ ശിവസേന കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഷിബു മുതുപിലാക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശിവസേന സംസ്ഥാന പ്രസിഡന്റ്‌ പേരൂർക്കട ഹരികുമാർ ഉദ്ഘാടനംചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മോഹൻകുമാർ നായർ, രാജീവ് രാജധാനി, ബി.ജെ.പി. ജില്ലാ സെക്രട്ടറി പി.എസ്.ഷാലു, ശിവസേന ജില്ലാ സെക്രട്ടറി മായൻ പട്ടാഴി, നേതാക്കളായ ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, വിനു കൊല്ലം, ബിജു വഴയില, ബി.എസ്.വൈശാഖ്, ഗോകുൽദാസ് എന്നിവർ സംസാരിച്ചു.

Related articles

Recent articles

spot_img