വീടുകയറി ആക്രമണം: പ്രതികൾ പിടിയിൽ

Published:

കൊല്ലം | വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി.
കൃഷ്ണപുരം, ചിലാന്തര തെക്കതിൽ നൗഫൽ (30), ചീലാന്തറവി ട്ടിൽ വിഷ്ണു (23), കിഴക്കേവീട്ടിൽ നിതീഷ് മോഹൻ (25), മംഗലത്ത് പടീറ്റതിൽ മഹേഷ് (20), ഉമ്മവിട്ടിൽ കിഴക്കതിൽ ഷെജീം (23) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 30-ന് രാത്രി 10 മണിയോടെയാണ് സംഭവം. പ്രതികൾ തഴവ സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം തുടങ്ങിയത്.
ഓച്ചിറ പോലീസ് ഇൻസ്പെക്ടർ സുജാതൻ പിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ. നിയാസ്, സി.പി.ഒ.മാരായ അനു, കനിഷ്, പ്രേംസൺ, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related articles

Recent articles

spot_img