ഹരേ കൃഷ്‌ണ…!

Published:

കൊട്ടാരക്കര | ഒരു മയിൽപ്പിലിത്തുണ്ട് നെറുകയിൽ ചൂടി അവർ കണ്ണനായി, മഞ്ഞത്തുകിൽ ചുറ്റി മുളന്തണ്ട് ചുണ്ടോടു ചേർത്ത് അവർ ഗോപികാനടനമാടി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലവും ഹൈന്ദവ സംഘടനകളും ചേർന്നു നടത്തിയ ശോഭായാത്രകൾ അടിമുടി ആഘോഷത്തിന്റേതായി.
കൊട്ടാരക്കര തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കുലശേഖരനല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോട്ടാത്തല ശ്രീകൃഷ്ണ സ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ പാൽപ്പൊങ്കാല നടന്നു.
വൈകീട്ട് നാലോടെ ചെറുശോഭയാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രകളായി.
കൊട്ടാരക്കര നഗരം, തൃക്കണ്ണമംഗൽ, നെടുവത്തൂർ, ഇരണൂർ, വെട്ടിക്കവല, അന്തമൺ, കോട്ടാത്തല എന്നിവിടങ്ങളിൽ മഹാ ശോഭയയാത്രകൾ നടത്തി.
എഴുകോൺ, പുതുശ്ശേരികോണം, കാക്കക്കോട്ടൂർ, വല്ലം, കുറുമ്പാലൂർ, ആനക്കോട്ടൂർ, അന്നൂർ, വിലങ്ങറ, ഉമ്മന്നൂർ, പഴിഞ്ഞം, തിരുവട്ടൂർ, പനയറ, തെറ്റിയോട്, പച്ചൂർ, നടുക്കുന്ന്, വില്ലൂർ മേലില, കലയപുരം, താമരക്കുടി, മൈലം, ഇഞ്ചക്കാട്, പള്ളിക്കൽ, പെരുങ്കുളം, പെരുങ്കുളം കിഴക്ക്, കോട്ടാ ത്തല വടക്ക്, കുളക്കട, തുരുത്തിലമ്പലം തുടങ്ങി എല്ലായിടങ്ങളിലും ശോഭായാത്രകൾ നടന്നു.
കൊട്ടാരക്കര നഗരത്തിൽ മഹാശോഭയാത്ര മഹാഗണപതിക്ഷേത്രത്തിൽ ഉറിയടിയോടെ ആരംഭിച്ചു. നഗരംചുറ്റി കുലശേഖരനല്ലൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിച്ചു. ക്ഷേത്രങ്ങളിൽ അവതാരച്ചാർത്തി, അവതാരപൂജ, ഭജന എന്നിവയോടെ അർധരാത്രിവരെ ചടങ്ങുകൾ നീണ്ടു.

Related articles

Recent articles

spot_img