പച്ചപിടിച്ച് വാഴയില വ്യാപാരം വിപണിയിൽ നാടനും മറുനാടനും സുലഭം

Published:

കൊല്ലം | എത്ര വിലയേറിയ ക്രോക്കറി അലമാരയിലുണ്ടെങ്കിലും തൂശനിലയിൽ വിളമ്പി കഴിച്ചാലേ അത് ഓണസദ്യയാകൂ-ലോകത്തെവിടെയുള്ള മലയാളിക്കും ഏതുകാലത്തും. പി. ഭാസ്കരന്റെ കാല്പനികത തുളുമ്പുന്ന വരികൾ പോലെ തൂശനിലയിൽ തുമ്പപ്പൂച്ചോറുവിളമ്പി ആശിച്ച കറിയെല്ലാം നിരത്തിവെക്കണം. അത്രമേൽ ഇഴുകിച്ചേർന്നിരിക്കുന്നു വാഴയിലയും മലയാളിയുടെ ആഹാരസംസ്കാരവും. തൂശനില, നാക്കില എന്നൊക്കെ വിളിക്കും നമ്മളിൽ പലദേശക്കാർ.
കല്യാണസീസണും ഓണവും ഒത്തുവരുന്ന ചിങ്ങത്തിൽ മറ്റു വസ്തുക്കളെന്നപോലെ വാഴയിലയ്ക്കും വിലയേറി. സാമാന്യം വലുപ്പമുള്ള ഒരു ഇല യ്ക്ക് അഞ്ചുരൂപ വിലവരും. വലുപ്പവും ഗുണവും കൂടുന്നതനുസരിച്ച് വിലയും കൂടും.
ഓണക്കാലത്ത് പൂവും ആഹാരസാധനങ്ങളും പോലെ വാഴയിലയും മറുനാട്ടിൽനിന്ന് വരണം. നാടൻ ഇല മാത്രം മതിയാകില്ല. കൊല്ലം മാർക്കറ്റിൽ ഇല കൂടുതലും എത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്. കർണാടകത്തിൽനിന്നും ഇലയെത്തുന്നുണ്ട്. നാഗർകോവിൽ, തൂത്തുക്കുടി, മധുര, മേട്ടുപ്പാ ളയം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇല കൂടുതലും എത്തുന്നത്. എങ്കിലും നാടൻ ഇലയ്ക്ക് തന്നെയാണ് വിപണിയിൽ കൂടുതൽ ആവ ശ്യക്കാർ. നീളവും വീതിയും കൂടിയ ഞാലിപ്പൂവൻ വാഴയിലയോടാണ് കൂടുതൽ പേർക്കും താത്പര്യം. കട്ടികുറവാണ് എന്നതാണ് ഇതിന്റെ ഗുണം. എന്നാൽ പാളയംകോടൻ വാഴയിലയ്ക്ക് കട്ടികൂടുതലാണ്. എളുപ്പം കീറിപ്പോകുമെന്ന ദോഷവുമുണ്ട്. നീളവും വീതിയുമനുസരിച്ചാണ് വാഴയിലയുടെ വില വ്യത്യാസപ്പെടുന്നത്. എട്ടുകൂട്ടം കറികൾ വിളമ്പേണ്ട ഇലയ്ക്ക് അര മീറ്റർ നീളം മതിയാകും. എന്നാൽ ഇരുപത്തെട്ട് കൂട്ടം കറികൾ വിളമ്പണമെങ്കിൽ വാഴയിലയ്ത് ഒന്നര മീറ്ററെങ്കിലും നീളം വേണം. സദ്യക്ക് കൂടാതെ ബിരിയാണിക്കും കാപ്പിക്കും ഇലവേണം. പക്ഷേ, നീളം കുറഞ്ഞതുമതി. വിലയും കുറയും. പാഴ്‌സലിനും വേണം വാഴയില.
ചിങ്ങമാസം കൂടാതെ ഉത്സവകാലമാണ് വാഴയിലയ്ക്ക് ആവശ്യം കൂടുന്ന മറ്റൊരു സീസൺ. കദളിയിലയ്ക്കാണ് ഏറ്റവും വിലക്കുറവ് -രണ്ടു
രൂപ. ഇവയ്ക്ക് വലുപ്പം കുറവാണ്. മൈസൂരിൽ നിന്നുള്ള വാഴയിലയ്ക്കും വിലക്കുറവാണെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന്, നാല് രൂപയ്ക്ക് ലഭിക്കും.
പതിവായി വാങ്ങുന്ന ഹോട്ടലുകാർക്ക് ചിങ്ങത്തിലും വാഴയില വില കുറച്ചുനൽകേണ്ടി വരുന്നു. ചിങ്ങം കഴിഞ്ഞാൽ വാഴയിലയ്ക്ക് വില കുറയും. മുന്നുരൂപ വരെയാകും വില. ഓണ കച്ചവടത്തിലാണ് നേരത്തെയുണ്ടായ നഷ്ടം നികത്തേണ്ടത്.

Related articles

Recent articles

spot_img