എം.എസ്.എൻ.കോളേജിൽ ബിരുദ ദാനം

Published:

ചവറ | എം.എസ്.എൻ.ഇൻസ്റ്റിറ്റ്യൂട്ട് . പരീക്ഷ ഓഫ് മാനേജ്‌മെൻറ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ 150-ഓളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനിച്ചു. സിമ്പോസിയ-21 എന്ന പേരിൽ നടന്ന ചടങ്ങ് മുൻ പിഫ് സെക്രട്ടി ഡോ. ജയകുമാർ ഉദ്ഘാടനം ചെയ്തു.
പരീക്ഷകൾ ജീവിതത്തിൻ്റെ അവസാന വാക്കെല്ലെന്നും അറിവിനൊപ്പം നന്മയുള്ള മനസ്സുകൂടി ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ., എസ്.എൻ.ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതീരാജ്, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മധു, ട്രസ്റ്റി എൻ.രാജൻ പിള്ള. സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ പിള്ള, ജോയിന്റ് ഡയറക്ടർ പ്രൊഫ. എൻ.ഗോപാലകൃഷ്ണപിള്ള, കൺവീനർ ഡോ. കെ.ഗോവിന്ദൻ കുട്ടി എന്നിവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img