കൊല്ലം | സർക്കാർ ആശുപത്രികളിൽ മതിയായ നഴ്‌സുമാരുടെ തസ്തിക സൃഷ്ടിച്ച് കേരളത്തിൻ്റെ ആരോഗ്യമികവ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാട നം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആർ.നീതു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.അനീഷ്, എഫ്. എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി സി.ഗാഥ. കെ.ജി.എൻ.എ. സം സ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.ബീവ, കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.ദിലീപ്, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ബി.സജീവ്, കെ.പി.എസ്.സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജെ.അനീഷ്, കെ.എം. എസ്.ആർ.എ. ജില്ലാ സെക്രട്ടറി ജീവൻ, കെ.ജി.എൻ.എ. ജില്ലാ ട്രഷറർ എസ്.ജി.ഗംഗ തുടങ്ങിയവർ പ്രസംഗിച്ചു. ഈവനിങ് ഒ.പി. പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നാല് നഴ്‌സിങ് ഓഫീസർമാരുടെ തസ്തിക ഉറപ്പാക്കുക, സിനിയർ നഴ്‌സിങ് ഓഫീസർമാർ, ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് തസ്തിക ഇല്ലാത്ത താലൂക്ക് ആശുപത്രികളിൽ ഈ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സർക്കാർ നഴ്‌സുമാർ ധർണ നടത്തി
