ജർമൻ കമ്പനി ഹാനെ ബട്ട് ഐ.ഐ.ഐ.സി. സന്ദർശിച്ചു

Published:

കൊല്ലം | ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാനെബട്ട് കമ്പനി ഉടമകൾ ഐ.ഐ.ഐ. സി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺ സ്ട്രക്‌ഷൻ) സന്ദർശിച്ചു. ജർമനിയിൽനിന്നുള്ള രണ്ടാമത്തെ സംഘമാണ് ഐ.ഐ.ഐ.സി.യിൽ എത്തുന്നത്.
റൂഫിങ്, കാർപെൻട്രി, ഫസാർഡ്, പ്ലംബിങ്, സോളാർ, ഫോട്ടോവോൾട്ടെയ്ക്. സ്ട്രക്‌ചറൽ വാട്ടർപ്രൂഫിങ്, സ്മാരക പുനരുദ്ധാരണം, നിർമാണമേഖ ലയിലെ എല്ലാവിധ രൂപരേഖകളും തയ്യാറാക്കൽ മുതലായവയാണ് ഈ കമ്പനി ഏറ്റെടുത്തു ചെയ്യുന്നത്. തൊണ്ണൂറുവർഷത്തെ അനുഭവസമ്പത്തുള്ള കമ്പനി യൂറോപ്പിലുടനീളം പദ്ധതികൾ ഏറ്റെടുത്തു പൂർത്തികരിച്ചിട്ടുണ്ട്.
ജർമനിയിൽ വിവിധ മേഖലകളിലുള്ള തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ കേരളത്തിന് ഐ.ഐ.ഐ.സി.യിലുടെ
സാധിക്കുമെന്ന പ്രതീക്ഷയുണ്ടന്ന് ഹെന്നിങ് ഹാനെ പറഞ്ഞു. ഐ.ഐ.ഐ.സി. ഡയറക്ടർ പ്രൊഫ. ഡോ. ബി.സുനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവൻ എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Related articles

Recent articles

spot_img