ആയൂർ | ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ ആയൂർ ആയുർവേദാശുപത്രിയിൽ വയോജന മെഡിക്കൽ ക്യാമ്പ് നടന്നു. ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർ പേഴ്സൺ ഷൈനി സജീവ് അധ്യക്ഷയായി.
ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഇ.മനേഷ് കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് ജി.എസ്.അജയകുമാർ, പഞ്ചായത്ത് അംഗം എസ്.തങ്കമണി. എച്ച്.എം.സി. അംഗങ്ങളായ ഉണ്ണിക്ക്യഷ്ണൻ നായർ, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ജിസ്മി, ഡോ. ആരതി അനിൽ, ഡോ. അഷിത എന്നിവർ ക്ലാസെടുത്തു.
വയോജന മെഡിക്കൽ ക്യാമ്പ്
