കമ്പലടി കനാൽ പാതയിൽ മാലിന്യം നിറയുന്നു

Published:

ശാസ്താംകോട്ട | പോരുവഴി കമ്പലടി-മണക്കാട്ടുമുക്ക് കനാൽ പാതയുടെ ഇരുവശങ്ങളും മാലിന്യം നിറയുന്നു.
പാതയുടെ മുക്കാൽക്കിലോമീറ്ററോളം ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് കടുത്ത ദുർഗന്ധമാണ്. മൂക്ക് പൊത്താതെ അതുവഴി പോകാൻ കഴിയാത്ത സ്ഥിതിയായി.
കെട്ടിക്കിടക്കുന്ന മാലിന്യം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക സമീപവാസികളും പങ്കുവയ്ക്കുന്നു. പ്രദേശത്തെ മദ്രസയിലും അറബിക് കോളേജിലും പോകുന്ന കുട്ടികൾ കുന്നുകൂടിക്കിടക്കുന്ന മാലിന്യം കടന്നുവേണം പോകാൻ.
അറബിക് കോളേജിന് തെക്കുമുതൽ പാതയുടെ ഇരുവശങ്ങളിലും കനാലിന്റെ കരയിലും ചാക്കുകണക്കിന് മാലിന്യമാണ് തള്ളിയിരിക്കുന്നത്. പാത പൊളിഞ്ഞുകിടക്കുന്ന ഭാഗത്തെ കുഴിയിൽപോലും മാലിന്യം തള്ളിയിട്ടുണ്ട്.
ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി വാഹനങ്ങളിലെത്തിച്ചാണ് മാലിന്യങ്ങൾ വഴിനീളെ ഇട്ടിരിക്കുന്നത്. അറവുമാലിന്യം കുന്നുകൂടിയതോ ടെ പ്രദേശത്ത് നായ ശല്യവും വർധിച്ചു.
പ്രദേശത്തെ വ്യാപാരികൾ മാറ്റക്കച്ചവടത്തിലൂടെ എടുക്കുന്ന പഴയ മെത്തകൾ പലഭാഗത്തും വലിച്ചെറിഞ്ഞിട്ടുമുണ്ട്.
മാലിന്യം തള്ളുന്നത് തടയുന്നതിനും നിലവിലുള്ളവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പനപ്പെട്ടിയിലും കമ്പലടിയിലും ഡെങ്കിപ്പനി വ്യാപനവും മരണവും ഉണ്ടായിട്ടും മാലിന്യം നിർമാർജനം ചെയ്യാൻ അധികൃതർ നടപടിയെടുത്തിട്ടില്ലെന്നും ജനം ചൂണ്ടിക്കാട്ടുന്നു.

Related articles

Recent articles

spot_img