മുക്കംബീച്ചിലെ മാലിന്യങ്ങൾ പറവൂരിലെ ഫ്രണ്ട്സ് ഓഫ് ദി ബീച്ചിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.

Published:

പരവൂർ | മയ്യനാട് മുക്കം ബീച്ചിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ പറവൂരിലെ ഫ്രണ്ട്സ് ഓഫ് ദി ബീച്ചിന്റെ നേതൃത്വത്തിൽ 7 മണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെ മാറ്റി. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ പ്രത്യേകം ചാക്കുകളിലായി ശേഖരിച്ചു. ബിച്ചിൽ എത്തിയവരുടെ കൂടി സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.
പൊലീസിന്റെയും തീരപരിപാലന സേനയുടെയും ശ്രദ്ധയും ആവശ്യമായ നിർദേശങ്ങളും അടങ്ങിയ ബോർഡുകളും മാലിന്യം ഇടുന്നതിനു ബിന്നുകളും വയ്ക്കാൻ അധികൃതർ തയാറാകണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാർഥികൾക്കായി നടത്താൻ നിശ്ചയിച്ച ചിത്രരചനാ മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related articles

Recent articles

spot_img