കുണ്ടറ | മണ്ഡലം ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും നേതൃത്വത്തിൽ കുണ്ടറയിൽ മിഴിതുറക്കൽ ചടങ്ങ് നടത്തി. മുക്കട ജങ്ഷനിൽ സജ്ജികരിച്ച ഗണേശോത്സവപ്പന്തലിൽ ട്രസ്റ്റ് ചെയർമാൻ ആർ. പ്രകാശൻ പിള്ള ദിപപ്രകാശനം നടത്തി.
ഭാരവാഹികളായ സന്തോഷ് കുണ്ടറ, ഇന്ദിരാദേവിയമ്മ,ട്രസ്റ്റ് ശ്രീകുമാർ, മുകേഷ്, സൂരജ്, രഞ്ജു ധർമരാജ് എന്നിവർ നേതൃത്വം നൽകി. മിഴിതുറക്കലിനു ശേഷം അഥർവ ജയേഷിന്റെ നൃത്തവും ഉണ്ടായിരുന്നു. എട്ടു വരെയും ദിവസവും ഗണപതി പൂജകളും ചതുർത്ഥിദിനത്തിൽ
അഷ്ടദ്രവ്യ ഗണപതി ഹോമവുമുണ്ട്. എട്ടിന് ഉച്ചയ്ക്ക് മൂന്നിന് മുക്കടയിൽനിന്ന് വിഗ്രഹഘോഷയാത്ര പുറപ്പെടും.
ഗണേശോത്സവം; കുണ്ടറയിൽ മിഴിതുറക്കൽ ചടങ്ങ്
