പരവൂർ | കോൺഗ്രസ് പുതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. അനുസ്മരണയോഗം നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
കെ.പി.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ലതാമോഹൻദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രതീഷ്, പരവൂർ സജീബ്, ബി അനിൽകുമാർ, നൗഷാദ്, എസ്. അനിൽകുമാർ, വിജയചന്ദ്രക്കുറുപ്പ്, അജയൻ തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിജയന്തി ആഘോഷം
