ഓയൂർ | മൈലോട് ക്ഷേത്രപ്രവേശന സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. പ്രധാനാധ്യാപിക പി .എസ്.ലൈന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ അംഗങ്ങളും രക്ഷിതാക്കളും സാന്നിധ്യം വഹിച്ചു. ജെആർസി കെഡറ്റുകളുടെ സ്നേഹസമ്മാനമായി ഭക്ഷ്യധാന്യങ്ങൾ വസ്ത്രങ്ങൾ, എന്നിവ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് നൽകി. ജെആർസി കൗൺസിലർ കെ.സി.ശ്രീലത, അധ്യാപകരായ ആർ.ഭാവന, ബി. റഫിജിത അധ്യാപക രക്ഷാകർതൃ സമിതി യംഗങ്ങളായ ഷൈമ, ഷെർന എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർഥി പ്രതിനിധിയായ ജെ.ആർ.ഗൗരീനന്ദ ആശംസകൾ അർപ്പിച്ചു.
