പ്രവേശനോത്സവ ദിവസം കണ്ണീരോർമയായി നാലാം ക്ലാസുകാരൻ സഞ്ജയ്

Published:

കൊട്ടാരക്കര: പ്രവേശനോത്സവ ദിവസം നൊമ്പരമായി നാലാം ക്ലാസുകാരന്റെ മരണം. കൊട്ടാരക്കര ആനക്കോട്ടൂർ എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചത്. ആനക്കോട്ടൂർ സ്വദേശി സന്തോഷിന്റെയും പ്രീതയുടെയും മകനാണ് സഞ്ജയ്.

ബുധനാഴ്ച്ച ഉച്ചയോടെയാണ് സഞ്ജയ്ക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. വൈകീട്ടോടെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച്ച സ്‌കൂളിലേക്ക് പോകുന്നതിനായി പുതിയ ബാഗും പുസ്തകങ്ങളും അടക്കം എല്ലാ തയ്യാറെടുപ്പുകളും വീട്ടിൽ നടത്തിയിരുന്നു. അതിനിടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും നൊമ്പരമായി സഞ്ജയ് യാത്രയായത്.

Related articles

Recent articles

spot_img