പുത്തൂർ | നെടുവത്തൂർ ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പൂവ് കൃഷി വിളവെടുപ്പ് നടത്തി. പുല്ലാമല ഏലായിൽ നടന്ന പഞ്ചായത്ത് തല വിളവെടുപ്പിൻ്റെ ഉദ്ഘാടനം നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി നിർവഹിച്ചു.
നൂറോളം കർഷകർക്കായിരുന്നു പഞ്ചായത്തിൽനിന്നു ബന്ദി തൈകൾ കൃഷിക്കായി നൽകിയിരുന്നത്. ഇതിൽ ഭൂരിഭാഗം തോട്ടങ്ങളിലും മികച്ച വിളവാണെന്ന് അധികൃതർ പറയുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗം ആർ. രാജശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്റ് കൃഷി ഓഫീസർ സി.രാജേഷ് ചന്ദ്രൻ, ജഗദീഷ് ശങ്കർ, വി.രജനി, കെ.വി.ദീപ, കർഷക പ്രതിനിധികളായ വിജയൻ പിള്ള, സുനിൽകുമാർ തുട ങ്ങിയവർ പങ്കെടുത്തു.
പൂവ് കൃഷി വിളവെടുപ്പ് നടത്തി
