കിഴക്കേ കല്ലട | തെക്കേമുറി വാർഡിൽ ജില്ലയിലെ മികച്ച കർഷകനായ സച്ചു വി.ആറിൻറെ നേതൃത്വത്തിൽ കുടുംബശ്രീയുടെയും തൊഴിലുറപ്പുകാരുടെയും സഹായത്തോടെ നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് കിഴക്കേ കല്ലട പഞ്ചായത്ത് വൈസ് പ്രസിഡൻറ രാജു ലോറൻസ് ഉദ്ഘാടനം ചെയ്തു. തെക്കേമുറി വാർഡംഗം പ്രദീപ്‌കുമാർ അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻറ് ഉമാദേവിയമ്മ, പഞ്ചായത്തംഗം ശ്രീരാഗ് മഠത്തിൽ, കൃഷി ഓഫീസർ ആത്മജ, അസി. കൃഷി ഓഫീസർ രത്നകുമാരി, ഹൗസിങ് ഓഫീസർ ജയ, അഭിലാഷ് തുട ങ്ങിയവർ പങ്കെടുത്തു.
