വീടുകയറി ആക്രമണം:ക്വട്ടേഷൻ സംഘത്തിലെ അഞ്ച്പേർ അറസ്റ്റിൽ

Published:

ഓച്ചിറ | ഗൃഹനാഥനെയും ഭാര്യയെയും വീടുകയറി ആക്രമിച്ച ക്വട്ടേഷൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ തെക്ക് എരുമത്തുകാവിനു സമീപം സൂരജ് ഭവനത്തിൽ സോമനെയും ഭാര്യ സിന്ധുവിനെയും മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽകയറി ആക്രമിച്ച കേസിലാണ്‌ അറസ്റ്റ്‌. കൃഷ്ണപുരം തെക്ക് കൊച്ചുമുറിയിൽ മണക്കാട്ടു ചിറയിൽ ഹർഷാദ് (28), കൃഷ്ണപുരം വലിയത്തുവീട്ടിൽ ആഷിക് (24), കൃഷ്ണപുരം ശാസ്താവിന്റെ വീട്ടിൽ ഷൈജു (30), കൃഷ്ണപുരം ചീലാന്തറയിൽ ആസിഫ് (26), കൃഷ്ണപുരം ജീലാനിറയിൽ കിഴക്കതിൽ നൗഫൽ (26) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഒന്നരവർഷംമുമ്പ് പ്രതികൾതന്നെ നടത്തിയ ഒരു ക്വട്ടേഷൻ ആക്രമണത്തിൽ ആലുംപീടിക സ്വദേശിക്ക് മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയായി സോമന്റെ മകനെ രണ്ടാഴ്ചമുമ്പ് പ്രതികൾ ആക്രമിച്ചു. ആ സംഭവത്തിൽ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അന്നു കേസ് കൊടുത്ത വൈരാഗ്യത്തിലാണ് പ്രതികൾ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11-ന്‌ സോമന്റെ വീട്ടിൽക്കയറി അക്രമം നടത്തിയത്. രാത്രി വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും സോമനെയും ഭാര്യയെയും മർദിക്കുകയുമായിരുന്നു.

Related articles

Recent articles

spot_img