കൊല്ലം | ഒടുവിൽ കുഴികൾ അധികൃതർ കണ്ടു. ചിന്നകട മുതൽ കാവനാട് വരെയുള്ള ഭാഗത്തെ പ്രധാനറോഡിലെ വലിയകുഴികൾ ബുധനാഴ്ച അടച്ചു തുടങ്ങി. പൊതുമരാമത്ത് എൻ.എച്ച്. വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു കുഴിയടപ്പ്.
ഏറെനാളായുള്ള റോഡിന്റെ ദയനീയ സ്ഥിതിയും അപകട സാധ്യതയും ചൂണ്ടിക്കാട്ടി മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റോഡിൽ രാ ത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതിനും വാഹനത്തിരക്കിനുമൊപ്പം കുഴികൾ കൂടിയാകുന്നതോടെ അപകടങ്ങൾ പതിവായിരുന്നു. ഹൈസ്കൂൾ ജങ്ഷൻ, ആനന്ദവല്ലിശ്വരം, തോപ്പിൽക്കടവ്, നെല്ലിമുക്ക് വെള്ളയിട്ടമ്പലം, വള്ളിക്കീഴ് എന്നിവിടങ്ങളിലൊക്കെ അറ്റകുറ്റപ്പണി നടത്തി കുഴിയടച്ചു. മെറ്റലിട്ട് മുകളിൽ ടാറൊഴിച്ച് സംരക്ഷണമൊരുക്കാൻ ഷീറ്റ് വിരിക്കുകയാണ് ചെയ്യുന്നത്. പൂവൻപുഴ, കാവനാട് ഭാഗങ്ങളിൽ ഇനിയും കുഴികളടയ്ക്കാനുണ്ട്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ അറ്റകുറ്റപ്പണികൾ തുടരുമെന്നാണ് കരുതുന്നത്.
ഒടുവിൽ കുഴികളടച്ചുതുടങ്ങി
