‘ഹംപി’ പുനലൂരിൽ, വിസ്‌മയമായി ഫെസ്റ്റ് കവാടം

Published:

പുനലൂർ | ഹംപി-14 മുതൽ 16വരെ ശതകങ്ങളിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കന്നട നഗരം. ചരിത്ര നിർമിതികളുടെ പെരുമകൊണ്ട് ‘യുനെസ്റ്റോ’യുടെ ലോക പൈ തൃകപട്ടികയിൽ ഇടംപിടിച്ച ഈ നഗരത്തിലെ നിർമിതികളിലൊന്ന് പുനർജനിച്ചിരിക്കുകയാണ് പുനലൂർ ചെമ്മന്തൂരിലെ നഗര സഭാ സ്റ്റേഡിയത്തിൽ.
ഇവിടെ ആരംഭിച്ചിട്ടുള്ള ഓണം ഫെസ്റ്റ് വേദിയുടെ കവാടമായത് ഹംപിയിലെ ചരിത്രനിർമിതികളിലൊന്നായ വിരൂപാക്ഷ ക്ഷേത്ര ഗോപുരത്തിന്റെ മാതൃകയാണ്.
ചലച്ചിത്ര കലാസംവിധാന മേഖലയിൽ പ്രവർത്തിക്കുന്ന 20- ലധികം കലാകാരന്മാരുടെ 26-ഓളം ദിവസത്തെ അധ്വാനമാണ് ഫെസ്റ്റ് വേദിയുടെ കവാടമായി ഉയർന്നിട്ടുള്ളത്. 82 അടി നീളത്തിലും 36 അടി ഉയരത്തിലുമായി ഒരുക്കിയിട്ടു ള്ള ഗോപുരഭാഗത്തിൻ്റെ നിർമി തിക്കായി ചെലവഴിച്ചത് 15 ലക്ഷ ത്തോളം രൂപ.
ചലച്ചിത്രമേഖലയിലെ പ്രമുഖ കലാകാരനും തൃശ്ശൂർ അന്തിക്കാട് സ്വദേശിയുമായ സുനിലാണ് ഗോപുരമൊരുക്കിയത്.
പുനലൂർ സ്വദേശിയും ചലച്ചിത്രരംഗത്തെ പ്രവർത്തകനുമായ കലാകാരൻ ദീലീപ് ശിവൻ കോവിലാണ് നേതൃത്വം നൽകിയത്. ഫോം ഷീറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾകൊണ്ട്, പ്രതികൂലകാലാവസ്ഥയ്ക്കിടെയാണ് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ പണി തീർത്തത്.
ചൊവ്വാഴ്ച ആരംഭിച്ച മേളയിലേക്ക് എത്തുന്ന നൂറുകണക്കിന് ആളുകളെ മുഖ്യമായും ഇപ്പോൾ ആകർഷിക്കുന്നത് യഥാർഥ നിർമിതിയെ വെല്ലുന്ന ഈ ഗോപുരമാണ്.

Related articles

Recent articles

spot_img