പരവൂർ | പൂതക്കുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി കർഷകച്ചന്ത പുത്തൻകുളം ജങ്ഷനിൽ ആരംഭിച്ചു.
കർഷകരിൽ നിന്നു സംഭരിക്കുന്ന നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, ഹോർട്ടികോർപ്പിൽ നിന്നുള്ള പച്ചക്കറികൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവ മേളയിലൂടെ ലഭ്യമാകും. പഞ്ചായത്ത്പ്രസിഡന്റ്റ് എസ്.അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ ലൈലാ ജോയ്, ഡി.സുരേഷ്‌കുമാർ, പഞ്ചായത്ത് അംഗം പ്രകാശ്, കൃഷി ഓഫീസർ പി. സുബാഷ്, അസി. കൃഷി ഓഫീസർ വി.ബാലകൃഷ്ണൻ, കൃഷി അസിസ്റ്റൻ്റ് എസ്.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
പുത്തൻകുളത്ത് കർഷകച്ചന്ത ആരംഭിച്ചു
