വിരമിച്ച 50 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്

Published:

കൊല്ലം: വിരമിച്ച 50 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടേയും കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നൽകി. രാവിലെ 10ന് കൊല്ലം എ.ആര്‍ ക്യാമ്ബില്‍ നടന്ന സമ്മേളനം ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് എല്‍.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.ബദറുദ്ദീൻ സ്വാഗതം പറഞ്ഞു. അഡിഷണല്‍ എസ്.പി സോണി ഉമ്മൻ കോശി, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഡോ.

ആര്‍ ജോസ്, ഡി.സി.ആര്‍.ബി എ.സി.പി എ.പ്രദീപ് കുമാര്‍, കൊല്ലം എ.സി.പി എ. അഭിലാഷ്, ഡി.സി.ബി എ.സി.പി സക്കറിയാ മാത്യു, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആര്‍. ജയകുമാര്‍, സംസ്ഥാന നിവ്വാഹക സമിതി അംഗം കെ.സുനി, കെ.പി.എ ജില്ലാ സെക്രട്ടറി എസ്. ഷഹീര്‍, പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്. സനോജ്, കെ.പി.ഒ.എ ജോയിന്റ് സെക്രട്ടറി ജിജു.സി.നായര്‍ എന്നിവര്‍ സംസാരിച്ചു.

Related articles

Recent articles

spot_img